Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Infant Jesus Hospital

Kottayam

ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ ജ​ന​റ​ൽ ആ​ൻ​ഡ് ലാ​പ്പ​റോ​സ്കോ​പ്പി​ക് ശ​സ്ത്ര​ക്രി​യാ ക്യാ​മ്പ്

മ​ണി​മ​ല: ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 27 മു​ത​ൽ ഓ​ഗ​സ്റ്റ് ഒ​ന്നു​വ​രെ സൗ​ജ​ന്യ ജ​ന​റ​ൽ ആ​ൻ​ഡ് ലാ​പ്പ​റോ​സ്കോ​പ്പി​ക് ശ​സ്ത്ര​ക്രി​യാ ക്യാ​മ്പ് ന​ട​ക്കും. 27ന് ​രാ​വി​ലെ 9.30ന് ​മ​ണി​മ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ത ഷാ​ജി ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ആ​ശു​പ​ത്രി​യി​ലെ ക​ൺ​സ​ൾ​ട്ട​ന്‍റ് ജ​ന​റ​ൽ ആ​ൻ​ഡ് ലാ​പ്പ​റോ​സ്കോ​പ്പി​ക് സ​ർ​ജ​ൻ ഡോ.​എ​സ്. അ​രു​ൺ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കും.

ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യ രോ​ഗി​ക​ൾ​ക്ക് വി​ദ​ഗ്ധ പ​രി​ശോ​ധ​ന, രോ​ഗ​നി​ർ​ണ​യം, ചി​കി​ത്സാ നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കും. കൂ​ടാ​തെ, ആ​വ​ശ്യ​മാ​യ രോ​ഗി​ക​ൾ​ക്ക് ജ​ന​റ​ൽ, ലാ​പ്പ​റോ​സ്കോ​പ്പി​ക് ശ​സ്ത്ര​ക്രി​യ​ക​ൾ പ്ര​ത്യേ​ക ഇ​ള​വോ​ടെ ന​ട​ത്തിവ​രു​ന്ന​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ, സി​ടി സ്കാ​ൻ, അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​ൻ, എ​ക്സ്-​റേ, ഇ​ക്കോ​കാ​ർ​ഡി​യോ​ഗ്ര​ഫി, ക​ള​ർ ഡോ​പ്ല​ർ, പ​ൾ​മ​ണ​റി ഫം​ഗ്ഷ​ൻ ടെ​സ്റ്റ്, ട്രെ​ഡ്മി​ൽ ടെ​സ്റ്റ് എ​ന്നി​വ​യ്ക്ക് 20 ശ​ത​മാ​നം ഇ​ള​വ് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

രോ​ഗ​ങ്ങ​ൾ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി സ​മ​യ​ബ​ന്ധി​ത​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യ രോ​ഗി​ക​ൾ​ക്ക് വി​ദ​ഗ്ധ സേ​വ​നം എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​മ​ഗ്ര​മാ​യ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ പ്രാ​പ്യ​മാ​ക്കു​ന്ന​തി​നു​മാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് പു​ത്ത​ൻ​ചി​റ അ​റി​യി​ച്ചു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ഈ ​സൗ​ജ​ന്യ ആ​രോ​ഗ്യ​സേ​വ​നം പൊ​തു​ജ​ന​ങ്ങ​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജ​യിം​സ് പി. ​കു​ന്ന​ത്ത് അ​റി​യി​ച്ചു. ഫോ​ൺ: 04828 240240.

Latest News

Corehub Up